നടപ്പാത കയ്യേറ്റം: പോലീസ് സ്ഥലപരിശോധന നടത്തി; കർശന നടപടിയുമായി പൊതുമരാമത്ത് വകുപ്പ്
വെബ് ഡെസ്ക് | മാർച്ച് 5, 2026
| പൊതുമരാമത്ത് വിഭാഗം റോഡ് കയ്യേറ്റക്കാർക്കെതിരെ പോലീസ് ആനങ്ങാടി ജംഗ്ഷനിൽ അന്വേഷണം നടത്തുന്നു |
പരപ്പനങ്ങാടി: തിരൂർ - കടലുണ്ടി റോഡിലെ പൊതുമരാമത്ത് നടപ്പാതയും ബസ് കാത്തിരിപ്പ് കേന്ദ്രവും കയ്യേറിയതുമായി ബന്ധപ്പെട്ട് പോലീസ് സ്ഥലപരിശോധന നടത്തി. കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം നടത്തിയ പരിശോധനയിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടായിരുന്നു. ബസ് സ്റ്റോപ്പിന് സമാന്തരമായുണ്ടായിരുന്ന മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റുകയും, മരം ഉണങ്ങണമെന്ന ഉദ്ദേശത്തോടെ അടിഭാഗം ആഴത്തിൽ വെട്ടിമുറിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് പോലീസിൽ പരാതി നൽകിയത്.
നടപ്പാത കയ്യേറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കടകളിലെ സാധനങ്ങൾ മാറ്റി വെക്കാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നെങ്കിലും കച്ചവടക്കാർ ആരും തന്നെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ കയ്യേറ്റം നടത്തിയവർക്കെതിരെ ഔദ്യോഗികമായി നിയമപരമായ നോട്ടീസ് നൽകുമെന്നും തുടർന്ന് ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ അറിയിച്ചു.
സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിനായി സർവ്വേ ഡിപ്പാർട്ട്മെന്റിന് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകിയിട്ടുണ്ട്. കെ.ഡി.എഫ് ഭാരവാഹികളായ സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പ്രസിഡന്റ് അബ്ദുൽ അസീസ് കടലുണ്ടി, പി.പി സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, ഷൈനി പട്ടാളത്തിൽ എന്നിവരെയാണ് പൊതുമരാമത്ത് വിഭാഗം ഇക്കാര്യം അറിയിച്ചത്.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•