ദുബായ് തുറമുഖത്ത് കുവൈത്തി എണ്ണ ടാങ്കർ ‘അൽ-സൽമി’ക്ക് നേരെ ആക്രമണം; ആളപായമില്ല


ദുബായ് തുറമുഖത്ത് കുവൈത്തി എണ്ണ ടാങ്കർ ‘അൽ-സൽമി’ക്ക് നേരെ ആക്രമണം; ആളപായമില്ല

യുഎഇയിലെ ദുബായ് തുറമുഖത്തെ “മുഖ്താഫ്” മേഖലയിൽ നങ്കൂരമിട്ടിരുന്ന കുവൈത്തിലെ വൻ ക്രൂഡ് ഓയിൽ ടാങ്കർ “അൽ-സൽമി” ആക്രമിക്കപ്പെട്ടതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (KPC) സ്ഥിരീകരിച്ചു. ടാങ്കറിൽ പൂർണ്ണമായും ക്രൂഡ് ഓയിൽ നിറച്ചിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിന്റെ ആഘാതത്തിൽ കപ്പലിന്റെ പുറംഭാഗത്തിന് (Hulk) കാര്യമായ കേടുപാടുകൾ സംഭവിക്കുകയും കപ്പലിനുള്ളിൽ തീപിടിത്തം ഉണ്ടാവുകയും ചെയ്തു. ഉടൻ തന്നെ പ്രതിരോധ നടപടികൾ സ്വീകരിച്ചതിനാൽ വൻ ദുരന്തം ഒഴിവാക്കാനായി. എണ്ണ ചോർച്ചയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പരിസര പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും നാശനഷ്ടങ്ങളുടെ വ്യാപ്തി പരിശോധിച്ചു വരികയാണെന്നും KPC പ്രസ്താവനയിൽ പറഞ്ഞു.
Previous Post Next Post
WhatsApp