ഉംറ നിർവഹിക്കാൻ പോയ ചെറുമുക്ക് സ്വദേശിനി മദീനയിൽ വെച്ച് മരണപ്പെട്ടു.

ഉംറ നിർവഹിക്കാൻ പോയ നന്നമ്പ്ര ചെറുമുക്ക് ജീലാനി നഗറിലെ ആങ്ങാട്ട് ആയിഷ കുട്ടി (73) മദീനയിൽ വെച്ച് നിര്യാതയായി. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം മദീനയിൽ.
ആങ്ങാട്ട് ആയിഷ കുട്ടി 

നന്നമ്പ്ര: ഉംറ നിർവഹിക്കാൻ പോയ ചെറുമുക്ക് ജീലാനി നഗറിലെ പരേതനായ വളപ്പിൽ അലവി കുട്ടിയുടെ ഭാര്യ ആങ്ങാട്ട് ആയിഷ കുട്ടി (73) മദീനയിൽ വെച്ച് നിര്യാതയായി.

​കഴിഞ്ഞ ജനുവരി 15-ന് കോട്ടക്കൽ അൽഹിന്ദ് ഗ്രൂപ്പിലാണ് ഇവർ ഉംറയ്ക്കായി പോയത്. ഉംറയ്ക്ക് ശേഷം മദീനയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മദീനയിലെ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളുടെയും കെ.എം.സി.സി പ്രവർത്തകരുടെയും പരിചരണത്തിൽ 27 ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഇവർ ഇന്നലെ വൈകുന്നേരമാണ് മരണപ്പെട്ടത്..

മക്കൾ: ഇസ്മായിൽ, ഇസ്ഹാഖ്, സുലൈഖ, സഫിയ, സീനത്ത്, ഖദീജ, ശരീഫ, ആരിഫ, മാരിയ, നൗഷിദ.

മരുമക്കൾ: അബൂബക്കർ, അബ്ദുൽ സലാം, മുജീബ്, മുജീബ്, അബ്ദുറഹീം, ഇസ്മായിൽ, അലി, ജാബിർ, സൗദാബി, ഹുസ് നാബി.

​മയ്യിത്ത് നമസ്കാരവും ഖബറടക്കവും മദീനയിൽ വെച്ച് തന്നെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതയുടെ വിയോഗത്തിൽ നാടിന്റെ നൊമ്പരത്തിൽ പങ്കുചേരുന്നു.

Previous Post Next Post
WhatsApp