കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്
വെബ് ഡെസ്ക് | 17 മാർച്ച് 2026
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 55 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഹൈക്കമാൻഡ് അംഗീകാരത്തോടെ കെ.പി.സി.സി പുറത്തുവിട്ടത്. കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ പ്രധാന മണ്ഡലങ്ങളും പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളും നിലവിൽ ഒഴിവാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രമുഖ നേതാക്കളായ വി.ഡി സതീശൻ (പറവൂർ), രമേശ് ചെന്നിത്തല (ഹരിപ്പാട്), കെ. മുരളീധരൻ (വട്ടിയൂർക്കാവ്), ടി.എൻ പ്രതാപൻ (മണലൂർ) എന്നിവർ പട്ടികയിലിടം പിടിച്ചു. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും പാലക്കാട് രമേഷ് പിഷാരടിയും മത്സരിക്കും.
പൂർണ്ണരൂപത്തിലുള്ള സ്ഥാനാർത്ഥി പട്ടിക താഴെ:
- ഇരിക്കൂർ — അഡ്വ. സജീവ് ജോസഫ്
- ധർമ്മടം — അബ്ദുൾ റഷീദ്
- തലശ്ശേരി — കെ.പി സാജു
- പേരാവൂർ — അഡ്വ. സണ്ണി ജോസഫ്
- മാനന്തവാടി — ഉഷ വിജയൻ
- സുൽത്താൻബത്തേരി — ഐ.സി ബാലകൃഷ്ണൻ
- കല്പറ്റ — അഡ്വ. ടി. സിദ്ദിഖ്
- നാദാപുരം — കെ.എം അഭിജിത്
- കൊയിലാണ്ടി — അഡ്വ. കെ. പ്രവീൺ കുമാർ
- ബാലുശ്ശേരി — വി.ടി സൂരജ്
- എലത്തൂർ — വിദ്യ ബാലകൃഷ്ണൻ
- കോഴിക്കോട് നോർത്ത് — അഡ്വ. കെ. ജയന്ത്
- നിലമ്പൂർ — ആര്യാടൻ ഷൗക്കത്ത്
- വണ്ടൂർ — എ.പി. അനിൽ കുമാർ
- തവനൂർ — വി.എസ് ജോയ്
- പൊന്നാനി — നൗഷാദ് അലി
- തൃത്താല — വി.ടി ബല്‍റാം
- കോങ്ങാട് — കെ.എ തുളസി
- മലമ്പുഴ — എ. സുരേഷ്
- പാലക്കാട് — രമേഷ് പിഷാരടി
- തരൂർ — കെ.സി സുബ്രഹ്മണ്യൻ
- ചിറ്റൂർ — അഡ്വ. സുമേഷ് അച്യുതൻ
- നെന്മാറ — ടി. തങ്കപ്പൻ
- ആലത്തൂർ — കെ.എൻ ഫെബിൻ
- മണലൂർ — ടി.എൻ പ്രതാപൻ
- ഒല്ലൂർ — അഡ്വ. ഷാജി ജെ. കൊടങ്കണ്ടത്ത്
- തൃശ്ശൂർ — രാജൻ ജെ. പല്ലൻ
- നാട്ടിക — അഡ്വ. സുനിൽ ലാലൂർ
- കൈപ്പമംഗലം — ടി.എം നാസർ
- പുതുക്കാട് — കെ.എം ബാബു രാജ്
- ചാലക്കുടി — സനീഷ് കുമാർ ജോസഫ്
- കൊടുങ്ങല്ലൂർ — ഒ.ജെ ജനീഷ
- അങ്കമാലി — റോജി എം. ജോൺ
- ആലുവ — അൻവർ സാദത്ത്
- പറവൂർ — വി.ഡി. സതീശൻ
- എറണാകുളം — ടി.ജെ വിനോദ്
- തൃക്കാക്കര — ഉമ തോമസ്
- കുന്നത്തുനാട് — വി.പി. സജീന്ദ്രൻ
- മൂവാറ്റുപുഴ — ഡോ. മാത്യു കുഴൽനാടൻ
- വൈക്കം — കെ. ബിനിമോൻ
- കോട്ടയം — തിരുവഞ്ചൂർ രാധാകൃഷ്ണൻ
- പുതുപ്പള്ളി — ചാണ്ടി ഉമ്മൻ
- അരൂർ — ഷാനിമോൾ ഉസ്മാൻ
- ചേർത്തല — കെ. ആർ രാജേന്ദ്ര പ്രസാദ്
- ഹരിപ്പാട് — രമേശ് ചെന്നിത്തല
- മാവേലിക്കര — അഡ്വ. മുത്താര രാജ്
- കരുനാഗപ്പള്ളി — സി.ആർ. മഹേഷ്
- കൊട്ടാരക്കര — അഡ്വ. പി. ഐഷ പോറ്റി
- പത്തനാപുരം — ജ്യോതികുമാർ ചാമക്കാല
- കുണ്ടറ — പി. സി വിഷ്ണുനാഥ്
- കൊല്ലം — അഡ്വ. ബിന്ദു കൃഷ്ണ
- ചാത്തന്നൂർ — സൂരജ് രവി
- ചിറയിൻകീഴ് — രമ്യ ഹരിദാസ്
- വട്ടിയൂർക്കാവ് — കെ. മുരളീധരൻ
- കോവളം — എം. വിൻസെന്റ്
English Summary:
The Indian National Congress has released its first list of 55 candidates for the upcoming Kerala Assembly Elections. Key leaders like V.D. Satheesan, Ramesh Chennithala, and K. Muraleedharan are featured in the list. Several constituencies in Kannur, Pathanamthitta, and Thiruvananthapuram remain pending for the next phase.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 വാട്സ്അപ്പ് ഗ്രൂപ്പ്: ഇവിടെ ക്ലിക്ക് ചെയ്യുക
🔵 വാട്സ്അപ്പ് ചാനൽ: ഇവിടെ ക്ലിക്ക് ചെയ്യുക
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•