നിയമസഭാ തെരഞ്ഞെടുപ്പ്: സി.പി.എം സ്ഥാനാർത്ഥി പട്ടിക പുറത്ത്; ധർമ്മടത്ത് പിണറായി വിജയൻ, താനൂരിൽ വി അബ്ദുറഹ്മാൻ
വെബ് ഡെസ്ക് | 15 മാർച്ച് 2026
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് എകെജി സെന്ററിൽ വെച്ച് പട്ടിക പുറത്തുവിട്ടത്. മൊത്തം 86 സീറ്റുകളിലാണ് ഇത്തവണ സി.പി.എം ജനവിധി തേടുന്നത്. സിറ്റിംഗ് എംഎൽഎമാരിൽ 56 പേർക്കും ഇത്തവണ വീണ്ടും അവസരം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സിറ്റിംഗ് സീറ്റായ ധർമ്മടത്ത് തന്നെ മത്സരിക്കും. മന്ത്രിമാരായ കെ.എ.ൻ. ബാലഗോപാൽ, പി.എ. മുഹമ്മദ് റിയാസ്, വീണ ജോർജ് തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്. യുവജന നേതാക്കൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം നൽകിക്കൊണ്ടാണ് ഇത്തവണത്തെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
സ്ഥാനാർത്ഥികളുടെ പൂർണ്ണരൂപം ജില്ല തിരിച്ചുള്ള പട്ടിക താഴെ:
തിരുവനന്തപുരം:
വി. ജോയ് (വർക്കല), വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്), വി. ശിവൻകുട്ടി (നേമം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), ഒ.എസ്. അംബിക (ആറ്റിങ്ങൽ), ഡി.കെ. മുരളി (വാമനപുരം), ജി. സ്റ്റീഫൻ (അരുവിക്കര), ഐ.ബി. സതീഷ് (കാട്ടാക്കട), കെ. ആൻസലൻ (നെയ്യാറ്റിൻകര), സി.കെ. ഹരീന്ദ്രൻ (പാറശ്ശാല).
കൊല്ലം:
എസ്. ജയമോഹൻ (കൊല്ലം), കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര), എം. നൗഷാദ് (ഇരവിപുരം), ഡോ. സുജിത്ത് വിജയൻപിള്ള (ചവറ), എസ്.എൽ. സജികുമാർ (കുണ്ടറ).
പത്തനംതിട്ട:
വീണ ജോർജ് (ആറന്മുള), കെ.യു. ജനീഷ് കുമാർ (കോന്നി).
ഇടുക്കി:
എ. രാജ (ദേവികുളം), കെ.കെ. ജയചന്ദ്രൻ (ഉടുമ്പൻ ചോല).
കോട്ടയം:
കെ. അനിൽകുമാർ (കോട്ടയം), വി.എൻ. വാസവൻ (ഏറ്റുമാനൂർ), കെ.എം. രാധാകൃഷ്ണൻ (പുതുപ്പള്ളി).
ആലപ്പുഴ:
യു. പ്രതിഭ (കായംകുളം), സജി ചെറിയാൻ (ചെങ്ങന്നൂർ), ദലീമ ജോജോ (അരൂർ), പി.പി. ചിത്തരഞ്ജൻ (ആലപ്പുഴ), എച്ച്. സലാം (അമ്പലപ്പുഴ), എം.എസ്. അരുൺകുമാർ (മാവേലിക്കര).
എറണാകുളം:
അഡ്വ. സാജുപോൾ (അങ്കമാലി), എം.എം. ആരിഫ് (ആലുവ), പി. രാജീവ് (കളമശ്ശേരി), കെ.ജെ. മാക്സി (കൊച്ചി), കെ.എൻ. ഉണ്ണികൃഷ്‌ണൻ (തൃപ്പൂണിത്തുറ), എം.ബി. ഷൈനി (വൈപ്പിൻ), ആന്റണി ജോൺ (കോതമംഗലം), പി.വി. ശ്രീനിജൻ (കുന്നത്തുനാട്), പുഷ്പദാസ് (തൃക്കാക്കര).
പാലക്കാട്:
എം.ബി. രാജേഷ് (തൃത്താല), പി. മമ്മിക്കുട്ടി (ഷൊർണൂർ), കെ. പ്രേംകുമാർ (ഒറ്റപ്പാലം), കെ. ശാന്തകുമാരി (കോങ്ങാട്), എ. പ്രഭാകരൻ (മലമ്പുഴ), പി.പി. സുമോദ് (തരൂർ), കെ. പ്രേമൻ (നെന്മാറ), ടി.എം. ശശി (ആലത്തൂർ).
തൃശ്ശൂർ:
എ.സി. മൊയ്തീൻ (കുന്നംകുളം), ആർ. ബിന്ദു (ഇരിങ്ങാലക്കുട), സി. രവീന്ദ്രനാഥ് (മണലൂർ), കെ.കെ. രാമചന്ദ്രൻ (പുതുക്കാട്), സേവ്യർ ചിറ്റിലപ്പിള്ളി (വടക്കാഞ്ചേരി), യു.ആർ. പ്രദീപ് (ചേലക്കര), എൻ.കെ. അക്ബർ (ഗുരുവായൂർ).
മലപ്പുറം:
വി. അബ്ദുറഹിമാൻ (താനൂർ), കെ.ടി. ജലീൽ (തവനൂർ), എം.കെ. സക്കീർ (പൊന്നാനി), യു. ഷറഫലി (നിലമ്പൂർ), കെ. സബാഹ് (വേങ്ങര), കെ.കെ. ദാമോദരൻ മാസ്റ്റർ (വണ്ടൂർ), അലവി (മങ്കട), വി.പി. മുഹമദ് ഹനീഫ (പെരിന്തൽമണ്ണ).
വയനാട്:
ഒ.ആർ. കേളു (മാനന്തവാടി), എം.എസ്. വിശ്വനാഥൻ (സുൽത്താൻ ബത്തേരി).
കണ്ണൂർ:
പിണറായി വിജയൻ (ധർമ്മടം), ടി.ഐ. മധുസൂദനൻ (പയ്യന്നൂർ), എം. വിജിൻ (കല്യാശ്ശേരി), പി.കെ. ശ്യാമള (തളിപ്പറമ്പ്), കെ.വി. സുമേഷ് (അഴീക്കോട്), കാരായി രാജൻ (തലശ്ശേരി), വി.കെ. സനോജ് (മട്ടന്നൂർ), കെ.കെ. ശൈലജ (പേരാവൂർ).
കോഴിക്കോട്:
കെ.പി. കുഞ്ഞമ്മദ് കുട്ടി (കുറ്റ്യാടി), കെ. ദാസൻ (കൊയിലാണ്ടി), ടി.പി. രാമകൃഷ്ണൻ (പേരാമ്പ്ര), പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂർ), കെ.എം. സച്ചിൻദേവ് (ബാലുശ്ശേരി), തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത്), ലിന്റോ ജോസഫ് (തിരുവമ്പാടി), പി.ടി.എ. റഹീം (കുന്ദമംഗലം).
കാസർകോട്:
കെ.ആർ. ജയാനന്ദ (മഞ്ചേശ്വരം), സി.എച്ച്. കുഞ്ഞമ്പു (ഉദുമ), വി.പി.പി. മുസ്തഫ (തൃക്കരിപ്പൂർ).
English Summary:
The CPI(M) has announced its candidate list for the upcoming Kerala Assembly elections. State Secretary M.V. Govindan released the list featuring 86 candidates. Chief Minister Pinarayi Vijayan will contest from Dharmadam, while key ministers and fresh faces have been included in the list.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 വാട്സ്അപ്പ് ഗ്രൂപ്പ് (WhatsApp Group):
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 വാട്സ്അപ്പ് ചാനൽ (WhatsApp Channel):
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•