പി കെ ശശിയെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കി
വെബ് ഡെസ്ക് | മാർച്ച് 5, 2026
പാലക്കാട്: സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ മുൻ എംഎൽഎ പി കെ ശശിക്കെതിരെ പാർട്ടി നടപടി. പി കെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പാർട്ടിക്കുള്ളിലെ വിഭാഗീയതയും നേതൃത്വത്തിനെതിരെയുള്ള പരസ്യ പ്രതികരണവുമാണ് പെട്ടെന്നുള്ള നടപടിക്ക് കാരണമായത്.
പാർട്ടി നടപടിയോട് തൊട്ടുപിന്നാലെ പി കെ ശശി പ്രതികരിച്ചു. തന്നെ പുറത്താക്കാനുള്ള സമ്പൂർണ്ണ അധികാരം പാർട്ടിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദീർഘകാലത്തെ സിപിഐഎം ബന്ധം ഇതോടെ അവസാനിക്കുകയാണെന്നും എന്നാൽ തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിലെ 'കള്ളന്മാരെ' ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും ശശി മാധ്യമങ്ങളോട് പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•