പി.എസ്.എം.ഒ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മാഗസിൻ 'അർത്ഥ-12' പ്രകാശനം ചെയ്തു
വെബ്ബ് ഡെസ്ക്/ അക്ഷയ് | 2026 മാർച്ച് 18
തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ വാർഷിക മാഗസിനായ 'അർത്ഥ - 12' പ്രകാശനം ചെയ്തു. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ എം.കെ ബാവ സാഹിബ് മാഗസിൻ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സാമ്പത്തിക ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. റംല കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ വകുപ്പ് മേധാവി പ്രൊഫ. (ഡോ.) ഷിബിനു എസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. നിസാമുദ്ദീൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ഡോ. നൗഷാദ് ചെങ്ങോടൻ, ഡോ. ഷബീർ വി.പി, ഡോ. സജ്‌ന മോൾ, ഡോ. ഷക്കീൽ എന്നിവരും സ്റ്റുഡന്റ് എഡിറ്റർമാരായ ഫാത്തിമ ഫർഹ കെ.എം, കാശിനാഥൻ എന്നിവരും ആശംസകൾ അർപ്പിച്ചു. മാഗസിൻ ടീമിനെ പ്രതിനിധീകരിച്ച് സിനു ഷഹ്മ, അശ്വിൻ, നീതു ദാസ് വി.പി, സുജ വി.പി, ഹസ്‌ന കെ, ഫാത്തിമ ദിൽഷ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് ഫഹദ് നന്ദി രേഖപ്പെടുത്തി.
English Summary:
The Economics Department of PSMO College, Tirurangadi, released its annual magazine 'Artha-12'. The magazine was officially launched by College Management Committee Chairman M.K. Bava Sahib in a function presided over by HoD Prof. (Dr.) Shibinu S.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 വാട്സ്അപ്പ് ഗ്രൂപ്പ്: ഇവിടെ ക്ലിക്ക് ചെയ്യുക
🔵 വാട്സ്അപ്പ് ചാനൽ: ഇവിടെ ക്ലിക്ക് ചെയ്യുക
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in