വേങ്ങര വലിയോറയിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; മരിച്ചത് ആറാം ക്ലാസ് വിദ്യാർത്ഥി റിസ്‌വാൻ

വേങ്ങര വലിയോറയിൽ സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വെബ് ഡെസ്ക്, 04-03-2026


വലിയോറ: വേങ്ങര വലിയോറ മുതലമാട് സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വലിയോറ മുതലമാട് ഉമ്മീസ് ന്യൂ ബോൺ കെയറിന് മുമ്പിൽ വെച്ചാണ് അപകടം നടന്നത്. ഓട്ടോയിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന സ്കൂൾ വാൻ ഇടിച്ച് വിദ്യാർത്ഥിയെ തെറിപ്പിക്കുകയായിരുന്നു.

​അടക്കാപ്പുര ഇരുകുളം കളത്തുംപടി സ്വദേശിയും ഇപ്പോൾ പാണ്ടികശാല വെസ്റ്റ് റോഡിൽ മാട്ടുമ്മലിൽ താമസക്കാരനുമായ മോയൻ ഇസ്മായീലിന്റെ (പരേതനായ മോയൻ കുഞ്ഞാലിയാക്കയുടെ മൂത്ത മകൻ) മകൻ മുഹമ്മദ്‌ റിസ്‌വാൻ (12) ആണ് മരണപ്പെട്ടത്. വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിലെ ആറാം ക്ലാസ് (6D) വിദ്യാർത്ഥിയാണ് റിസ്‌വാൻ.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കുമായി ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp