റമസാൻ അവസാന പത്തിലേക്ക്; പ്രാർഥനാ നിർഭരമായി മസ്ജിദുകൾ; മലപ്പുറത്ത് പെരുന്നാൾ വിപണി സജീവമാകുന്നു

റമസാൻ അവസാന പത്തിൽ; പ്രാർഥനാ നിർഭരമായി മസ്ജിദുകൾ

വെബ് ഡെസ്ക് | 11 മാർച്ച് 2026

മലപ്പുറം: വിശ്വാസികൾക്ക് ആത്മനിർവൃതിയേകി റമസാൻ മൂന്നാം പത്തിലേക്ക് പ്രവേശിച്ചു. ആരാധനലായങ്ങളും വീടുകളും ഇനി പ്രാർഥനാ മുഖരിതമാകും. ആയിരം രാവുകളെക്കാൾ ശ്രേഷ്ഠമെന്ന് വിശ്വസിക്കുന്ന ലൈലത്തുൽ ഖദർ മൂന്നാമത്തെ പത്തിലാണ് പ്രതീക്ഷിക്കുന്നത്. ഇരുപത്തിയേഴാം രാവിൽ ലക്ഷങ്ങൾ സംഗമിക്കുന്ന പ്രാർഥനാ സംഗമം മഅദിൻ സ്വലാത്ത് നഗറിൽ നടക്കും. ഇതിനോടൊപ്പം ജില്ലയിലെ പെരുന്നാൾ വിപണിയും വരും ദിവസങ്ങളിൽ സജീവമാകും.

​മൂന്നാമത്തെ പത്തിൽ പള്ളികളിൽ ഭജനയിരിക്കുന്നവരുടെ (ഇഅ്തികാഫ്) എണ്ണം വർധിക്കും. ഒറ്റയിട്ട രാവുകളിൽ ലൈലത്തുൽ ഖദറിനെ പ്രതീക്ഷിക്കുക എന്ന നബിവചനത്തിൻ്റെ അടിസ്ഥാനത്തിൽ അവസാന പത്തിലെ രാത്രികളിൽ പള്ളികളിൽ പ്രത്യേക പ്രാർഥനകൾ നടക്കും. പാപമോചനം തേടിയുള്ള പ്രത്യേക പ്രാർഥനകളും ഇഅ്തികാഫും ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്.

​വിശ്വാസികൾ പെരുന്നാളിന് സജ്ജമാകുന്ന ദിവസങ്ങൾ കൂടിയാണു വരുന്നത്. ജില്ലയിലെ ഷോപ്പിങ് കേന്ദ്രങ്ങളിലെല്ലാം ഇനി തിരക്കേറും. മഞ്ചേരി, പെരിന്തൽമണ്ണ, തിരൂർ, കൊണ്ടോട്ടി എന്നിവിടങ്ങളിൽ പെരുന്നാൾ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. പകൽ കടുത്ത ചൂടായതിനാൽ രാത്രികാലങ്ങളിൽ കുടുംബസമേതം വസ്ത്രങ്ങളും മറ്റും വാങ്ങാനിറങ്ങുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 വാട്സ്അപ്പ് ഗ്രൂപ്പ്: ഇവിടെ ക്ലിക്ക് ചെയ്യുക

​🔵 വാട്സ്അപ്പ് ചാനൽ: ഇവിടെ ക്ലിക്ക് ചെയ്യുക

​〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp