ഗൾഫ് രാജ്യങ്ങളെ ആക്രമിക്കില്ല; പരസ്യമായി ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ
വെബ് ഡെസ്ക്
07 മാർച്ച് 2026
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെ, ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പരസ്യമായി ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഈ നിർണായക നിലപാട് വ്യക്തമാക്കിയത്. മറ്റ് രാജ്യങ്ങളിലേക്ക് അധിനിവേശം നടത്താൻ ഇറാന് യാതൊരു പദ്ധതികളുമില്ലെന്നും, സമീപകാലത്തുണ്ടായ സൈനിക നടപടികൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
അയൽരാജ്യങ്ങളുടെ മണ്ണിൽ നിന്ന് ഇറാന് നേരെ പ്രകോപനമുണ്ടാകാത്ത പക്ഷം, ആ രാജ്യങ്ങൾക്കെതിരെ ഇനി മിസൈൽ വിക്ഷേപണങ്ങളോ മറ്റ് സൈനിക നടപടികളോ ഉണ്ടാവില്ലെന്ന് ഇറാന്റെ താൽക്കാലിക നേതൃത്വ കൗൺസിൽ തീരുമാനിച്ചതായി പെഷസ്കിയാൻ അറിയിച്ചു. "സമാധാനപരമായ സഹവർത്തിത്വമാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാൽ ഇസ്രായിലിനും അമേരിക്കക്കും മുന്നിൽ ഇറാൻ കീഴടങ്ങില്ല. ഓരോ ഇറാനിയുടെയും സാന്നിധ്യം ശത്രുക്കൾക്ക് നിരാശയുടെ ഉറവിടമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ പ്രതിരോധത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇറാന്റെ വിശദീകരണം. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്ന സൂചനയും പ്രസിഡന്റ് നൽകി.
അതേസമയം, നിരുപാധികമായ കീഴടങ്ങൽ ഒഴികെ ഇറാനുമായി മറ്റൊരു കരാറിനുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ ശരിയായ നേതൃത്വത്തെ തിരഞ്ഞെടുത്താൽ ആ രാജ്യത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ തങ്ങളും സഖ്യകക്ഷികളും ഒപ്പമുണ്ടാകുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 വാട്സ്അപ്പ് ഗ്രൂപ്പ്:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 വാട്സ്അപ്പ് ചാനൽ:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കുമായി ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•