ഏപ്രില്‍ 9ന് സംസ്ഥാനത്ത് പൊതു അവധി; നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഉത്തരവിറങ്ങി


ഏപ്രില്‍ 9ന് സംസ്ഥാനത്ത് പൊതു അവധി; നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഉത്തരവിറങ്ങി 🗳️🗓️

ഓൺലൈൻ ഡെസ്ക്

22-03-2026

​സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് പൊതു അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്‍പത് വ്യാഴാഴ്ച നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരം പൊതു അവധി പ്രഖ്യാപിച്ച്‌ സർക്കാർ ഉത്തരവിറക്കി.

​സംസ്ഥാനത്തെ വാണിജ്യ - സ്വകാര്യ സ്ഥാപനങ്ങളിലെ അടക്കം എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടു കൂടിയ അവധിയായിരിക്കും അന്ന് ലഭിക്കുക. കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് പ്രകാരം എല്ലാ സ്വകാര്യ സംരംഭങ്ങള്‍, സ്വകാര്യ വ്യാവസായിക കേന്ദ്രങ്ങള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കും അവധി ബാധകമാണ്. വോട്ടവകാശം വിനിയോഗിക്കുന്നതിനായി എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

English Summary:

The Kerala government has declared a public holiday on April 9 in view of the upcoming State Legislative Assembly elections. According to the Negotiable Instruments Act, all government offices and educational institutions will remain closed. Additionally, under the Kerala Shops and Commercial Establishments Act, private enterprises and industrial centers must provide a paid holiday to all employees to ensure they can cast their votes.

കൂടുതൽ വിവരങ്ങൾ:

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp