വീണ്ടും ഇരുട്ടടി; രാജ്യത്ത് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി

വീണ്ടും ഇരുട്ടടി; രാജ്യത്ത് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 60 രൂപ കൂട്ടി

വെബ് ഡെസ്ക്

07 / 03 / 2026


ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില വീണ്ടും വർധിപ്പിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടർന്നുണ്ടായ ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നതാണ് ഈ പുതിയ തീരുമാനം.

​14.2 കിലോഗ്രാം തൂക്കം വരുന്ന ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 60 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടൊപ്പം വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 115 രൂപയാണ് വാണിജ്യ സിലിണ്ടറുകള്‍ക്ക് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

​തുടര്‍ച്ചയായ വിലക്കയറ്റമാണ് പാചകവാതക വിപണിയില്‍ സമീപകാലത്തായി ഉണ്ടാകുന്നത്. ഈ മാസം ഒന്നിന് ഗാര്‍ഹിക സിലിണ്ടറിന് 28 രൂപ മുതല്‍ 31 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില കൂട്ടിയിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് 49 രൂപയും ജനുവരി ഒന്നിന് 111 രൂപയും (വാണിജ്യ സിലിണ്ടറിന്) വര്‍ധിപ്പിച്ചിരുന്നു. നിരന്തരമായ ഈ വിലവര്‍ധനവ് ജനജീവിതം ദുസ്സഹമാക്കുകയാണ്.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group: ഇവിടെ ക്ലിക്ക് ചെയ്യുക

​🔵 WhatsApp Channel: ഇവിടെ ക്ലിക്ക് ചെയ്യുക

​〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp