മൂന്നിയൂരിൽ ഭീതിപരത്തിയ ഭീമൻ മുള്ളൻപന്നിയെ പിടികൂടി; ആശ്വാസമായി ട്രോമാകെയർ വളണ്ടിയർമാർ


മൂന്നിയൂരിൽ ഭീതിപരത്തിയ ഭീമൻ മുള്ളൻപന്നിയെ പിടികൂടി; ആശ്വാസമായി ട്രോമാകെയർ വളണ്ടിയർമാർ

മൂന്നിയൂർ: കുന്നത്ത് പറമ്പ് പ്രദേശത്ത് ആഴ്ചകളോളമായി കൃഷിനാശം വരുത്തുകയും നാട്ടുകാർക്കിടയിൽ ഭീതി പടർത്തുകയും ചെയ്ത ഭീമൻ മുള്ളൻപന്നിയെ പിടികൂടി. ബുധനാഴ്ച രാത്രി പത്ത് മണിയോടെ തറാവീഹ് നമസ്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന നാട്ടുകാരാണ് മുള്ളൻപന്നിയെ ആദ്യം കണ്ടത്.

​ഉടൻ തന്നെ വിവരം തിരൂരങ്ങാടി പോലീസിൽ അറിയിക്കുകയും, പോലീസിന്റെ നിർദ്ദേശപ്രകാരം നിലമ്പൂർ ആർ.ആർ.ടി (RRT) യുമായി ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് വനംവകുപ്പിന്റെ അംഗീകൃത സർപ്പ റെസ്ക്യൂവർമാരായ ട്രോമാകെയർ വളണ്ടിയർമാരുടെ സേവനം തേടുകയായിരുന്നു.

​ട്രോമാകെയർ ലീഡർ ഫവാസ് കൊടക്കാടിന്റെ നേതൃത്വത്തിൽ സി.കെ കോയ, മുനീർ സ്റ്റാർ, ഫായിസ് ചെമ്മങ്കോടൻ എന്നിവർ ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ സാഹസികമായാണ് മുള്ളൻപന്നിയെ വലയിലാക്കിയത്. രാത്രി ഒരു മണിയോടെ തന്നെ മുള്ളൻപന്നിയെ വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിട്ടു. കൃത്യസമയത്ത് ഓടിയെത്തി ഭീതി അകറ്റിയ വളണ്ടിയർമാരെ വാർഡ് മെമ്പറും നാട്ടുകാരും അഭിനന്ദിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

​〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp