നെടുവ, തൃക്കുളം സ്കൂളുകളെ ഹയർസെക്കൻഡറിയായി ഉയർത്തണം: തിരൂരങ്ങാടി എം.എൽ.എ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്ത് നൽകി
വെബ്ബ് ഡെസ്ക്
മാർച്ച് 3, 2026
തിരൂരങ്ങാടി: മണ്ഡലത്തിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പരപ്പനങ്ങാടി നെടുവ ഗവൺമെന്റ് ഹൈസ്‌കൂൾ, തൃക്കുളം ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവയെ ഹയർസെക്കൻഡറി നിലവാരത്തിലേക്ക് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി എം.എൽ.എ മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി. പുതിയ അധ്യയന വർഷത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം സാധ്യമാകുന്ന രീതിയിൽ നടപടികൾ സ്വീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഇതേ ആവശ്യം ഉന്നയിച്ച് എം.എൽ.എ കത്തുകൾ നൽകിയിരുന്നെങ്കിലും അനുകൂലമായ നടപടികൾ ഉണ്ടായിരുന്നില്ല. നിലവിൽ ഹൈസ്‌കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ഈ രണ്ട് വിദ്യാലയങ്ങളും ഹയർസെക്കൻഡറി ആക്കുന്നത് തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് വലിയൊരു പരിഹാരമാകും.
പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് യു.പി സ്‌കൂളുകളായിരുന്ന ഈ രണ്ട് വിദ്യാലയങ്ങളെയും ഹൈസ്‌കൂളുകളായി ഉയർത്തിയത്. നൂറുകണക്കിന് വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ഈ വിദ്യാലയങ്ങളിൽ ഉപരിപഠന സൗകര്യം കൂടി ഏർപ്പെടുത്തുന്നത് മേഖലയിലെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസകരമാകുമെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 വാട്സ്അപ്പ് ഗ്രൂപ്പ്:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 വാട്സ്അപ്പ് ചാനൽ:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•