സിവിൽ സർവീസ് വിജയി അശ്മിൽ ഷാ ഹുദവിയെ കെ.ഡി.എഫ് ആദരിച്ചു
വെബ് ഡെസ്ക് | 14 മാർച്ച് 2026
പരപ്പനങ്ങാടി: സിവിൽ സർവീസ് പരീക്ഷയിൽ 382-ാം റാങ്ക് നേടി തിളക്കമാർന്ന വിജയം കൈവരിച്ച അശ്മിൽ ഷാ ഹുദവിയെ കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) ആദരിച്ചു. ചടങ്ങിൽ കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് അസീസ് കടലുണ്ടി സ്നേഹോപഹാരം സമർപ്പിച്ചു.
സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് അധ്യക്ഷത വഹിച്ചു. മൂന്നിയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും ഹയർസെക്കൻഡറി സ്കൂൾ മാനേജറുമായ കുഞ്ഞാപ്പു ഹാജി, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻവർ സാദത്ത്, മുട്ടിച്ചിറക്കൽ അബ്ദു ഹാജി എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ ഷാഹുൽ ഹമീദ്, സിദ്ധീഖ് ചോനാരി, ഹംസ, സൈതു, സമ്മദ് ചാന്ത് എന്നിവർ അശ്മിലിന്റെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു.
വിദ്യാഭ്യാസ രംഗത്ത് ഉന്നത നേട്ടങ്ങൾ കൈവരിക്കുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അശ്മിലിന്റെ വിജയം വരുംതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
English Summary:
Kerala Development Forum (KDF) honored Ashmil Shah Hudawi, who secured the 382nd rank in the Civil Service Examination. KDF State President Azeez Kadalundi presented the memento at the function held in Parappanangadi.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•