അഹമ്മദാബാദിൽ സഞ്ജു ആറാട്ട്; കിവീസിനെ തകർത്ത് ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ടി20 ലോകകിരീടം
വെബ് ഡെസ്ക്, 2026 മാർച്ച് 8
അഹമ്മദാബാദ്: ടി20 ലോകകപ്പിൽ മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടന മികവിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ലോക കിരീടം. ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ കരുത്തരായ ന്യൂസിലാൻഡിനെ 96 റൺസിന് തകർത്താണ് ഇന്ത്യ ചരിത്രം കുറിച്ചത്.
രണ്ടര വർഷം മുമ്പ് ഇതേ സ്റ്റേഡിയത്തിൽ വെച്ച് ഏകദിന ലോകകപ്പ് ഫൈനലിൽ നേരിട്ട തോൽവിക്ക് മധുരപ്രതികാരം കൂടിയായി ഇന്ത്യയുടെ ഈ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുൻനിര ബാറ്റ്സ്മാൻമാരായ സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവരുടെ അർദ്ധ സെഞ്ച്വറി മികവിൽ 20 ഓവറിൽ 255 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കിവികൾക്ക് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ബൗളിംഗ് പട ന്യൂസിലാൻഡിനെ ഒരു ഓവർ ബാക്കിനിൽക്കെ 159 റൺസിന് ഓൾ ഔട്ടാക്കി. ടി20 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം തുടർച്ചയായി കിരീടം നേടുന്നത്. ഇതോടെ മൂന്ന് ടി20 ലോകകിരീടങ്ങൾ നേടുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കുമായി ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•