അബൂദാബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ആറ് പേർക്ക് പരിക്ക്; വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകൾ തകർത്തു
വെബ് ഡെസ്ക്
മാർച്ച് 5, 2026
അബൂദാബി: യുഎഇ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനം തകർത്തതിനെ തുടർന്ന് അവശിഷ്ടങ്ങൾ പതിച്ച് ആറ് പേർക്ക് പരിക്കേറ്റു. അബൂദാബി ഇൻഡസ്ട്രിയൽ സിറ്റി 2-ലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലാണ് സംഭവം നടന്നത്.
പരിക്കേറ്റവരിൽ അഞ്ച് പേർ പാകിസ്ഥാൻ സ്വദേശികളും ഒരാൾ നേപ്പാൾ സ്വദേശിയുമാണ്. ഇവർക്ക് നിസ്സാരവും ഇടത്തരവുമായ പരിക്കുകളാണ് ഉള്ളതെന്ന് അധികൃതർ അറിയിച്ചു. ഡ്രോണുകൾ തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ ജനവാസ മേഖലയ്ക്ക് സമീപം പതിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും, സോഷ്യൽ മീഡിയ വഴിയും മറ്റും കിംവദന്തികളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും യുഎഇ അധികൃതർ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു. സുരക്ഷാ സംവിധാനങ്ങൾ ശക്തമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 News & Ads Contact:
📞 +91 90204 25455
📞 +91 94963 30838
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•