പരപ്പനങ്ങാടി സി.ഐയെ ആക്രമിച്ച പ്രതി മംഗലാപുരത്ത് പിടിയിൽ; മതിൽ ചാടുന്നതിനിടെ വീണ് രണ്ടു കാലുകളും ഒടിഞ്ഞു!


പരപ്പനങ്ങാടി സി.ഐയെ ആക്രമിച്ച പ്രതി മംഗലാപുരത്ത് പിടിയിൽ; മതിൽ ചാടുന്നതിനിടെ വീണ് രണ്ടു കാലുകളും ഒടിഞ്ഞു!

വെബ് ഡെസ്ക്

25-03-2026

​പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ സ്റ്റെപ്റ്റോ ജോണിനെ ഗ്ലാസ് കഷ്ണം കൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി മംഗലാപുരത്ത് വെച്ച് പിടിയിലായി. ചെട്ടിപ്പടി സ്വദേശി കാട്ടുങ്ങൽ വീട്ടിൽ സജേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

​പിടിയിലാകുന്നതിനിടെ രക്ഷപെടാനുള്ള ശ്രമത്തിൽ മതിൽ ചാടിയ പ്രതിയുടെ രണ്ടു കാലുകൾക്കും ഒടിവേറ്റു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മംഗലാപുരത്ത് വെച്ചാണ് പോലീസ് വലയിലാക്കിയത്. മംഗലാപുരത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത പ്രതി പണം നൽകുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവറുമായും നാട്ടുകാരുമായും തർക്കത്തിലേർപ്പെട്ടിരുന്നു. വിവരമറിഞ്ഞ് മംഗലാപുരം പോലീസ് എത്തിയതോടെ സമീപത്തെ മതിൽക്കെട്ട് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സജേഷിന് പരിക്കേറ്റത്.

​മതിലിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ രണ്ടു കാലുകളുടെയും എല്ലിന് പൊട്ടലേറ്റു. പ്രതി കുടുങ്ങിയ വിവരം അറിഞ്ഞ ഉടൻ പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി റിമാൻഡ് ചെയ്ത പ്രതി നിലവിൽ പോലീസ് കാവലിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

​കഴിഞ്ഞ ബുധനാഴ്‌ച രാത്രി ഒന്നരയോടെ ചെട്ടിപ്പടി കുപ്പിവളവ് ഭാഗത്തുവെച്ചായിരുന്നു സി.ഐയ്ക്ക് നേരെ ആക്രമണമുണ്ടായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച സജേഷിനെ ചികിത്സയ്ക്കായി കൊണ്ടുപോകാൻ വീട്ടുകാർ സഹായം തേടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലുണ്ടായിരുന്ന പോലീസുകാരനായ സഹോദരനെ ഉൾപ്പെടെ ആക്രമിച്ച സജേഷ്, വീട്ടുമുറ്റത്തെ കാറും അടിച്ചുതകർത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി.ഐ. സ്റ്റെപ്റ്റോ ജോൺ ഇയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിയ ഗ്ലാസ് കഷണം കൊണ്ട് കുത്തുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ ഇൻസ്‌പെക്ടറുടെ കൈക്ക് ആഴത്തിൽ മുറിവേറ്റിരുന്നു.

English Summary:

The accused who attacked the Parappanangadi CI was arrested in Mangaluru. Sajesh, a native of Chettippadi, sustained fractures in both legs while attempting to escape by jumping over a wall. He is currently under treatment at Kozhikode Medical College.

​വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 വാട്സ്അപ്പ് ഗ്രൂപ്പ്:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 വാട്സ്അപ്പ് ചാനൽ:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

​〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp