പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു; ഇടതുകൈക്ക് ഗുരുതര പരിക്ക്

പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു; ഇടതുകൈക്ക് ഗുരുതര പരിക്ക്

വെബ്ബ് ഡെസ്ക് | 18/03/2026

Parappanangadi CI Stepto John Injured in Attack

പരപ്പനങ്ങാടി: പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. സിഐ സ്റ്റെപ്‌റ്റോ ജോണിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹത്തിന്റെ ഇടതുകൈക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥനെ നിലവിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

​പരപ്പനങ്ങാടി കുപ്പിവളവിൽ വെച്ച് ഇന്നലെയായിരുന്നു സംഭവം. നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയ ഒരാളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊട്ടിയ ഗ്ലാസ് കഷ്ണം ഉപയോഗിച്ച് ഇയാൾ സിഐയെ കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

English Summary: Parappanangadi CI Stepto John was stabbed and seriously injured while trying to apprehend an accused person. The incident occurred at Kuppivalavu, Parappanangadi.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 വാട്‌സാപ്പ് ഗ്രൂപ്പ്: ഇവിടെ ക്ലിക്ക് ചെയ്യുക

​🔵 വാട്‌സാപ്പ് ചാനൽ: ഇവിടെ ക്ലിക്ക് ചെയ്യുക

​〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കുമായി ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp