ദുബായ് വിമാനത്താവളങ്ങൾ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു
വെബ് ഡെസ്ക്, 2026 മാർച്ച് 7
ദുബായ്: കനത്ത നിയന്ത്രണങ്ങൾക്ക് ശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB), അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) എന്നിവ മാർച്ച് 7 മുതൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു. നിലവിൽ പരിമിതമായ എണ്ണം വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്.
വിമാനക്കമ്പനികളിൽ നിന്ന് കൃത്യമായ സ്ഥിരീകരണം ലഭിച്ച യാത്രക്കാർ മാത്രം വിമാനത്താവളത്തിലേക്ക് എത്തണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. വിമാന സമയക്രമങ്ങളിൽ അവസാന നിമിഷം മാറ്റം വരാൻ സാധ്യതയുള്ളതിനാൽ, വീട്ടിൽ നിന്നും പുറപ്പെടുന്നതിന് മുൻപായി ഔദ്യോഗിക അറിയിപ്പുകൾ പരിശോധിച്ച് ഉറപ്പുവരുത്തണം.
നേരത്തെ ദുബായിൽനിന്നുള്ള മുഴുവൻ വിമാനങ്ങളും ദുബായിലേക്കുള്ള സർവീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ റദ്ദാക്കുന്നതായി എമിറേറ്റ്സ് വിമാനക്കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയന്ത്രണങ്ങളോടെ സർവീസുകൾ പുനരാരംഭിച്ചിരിക്കുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കുമായി ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•