തിരൂരങ്ങാടിയിൽ ലീഗിൽ പോര് മുറുകുന്നു; പി.എം.എ സമീറിനെതിരെ അബ്ദുറഹ്മാൻ രണ്ടത്താണി രംഗത്ത്

തിരൂരങ്ങാടിയിൽ ലീഗിൽ പോര് മുറുകുന്നു; പി.എം.എ സമീറിനെതിരെ അബ്ദുറഹ്മാൻ രണ്ടത്താണി രംഗത്ത്


വെബ് ഡെസ്ക്

2026 മാർച്ച് 18


മലപ്പുറം: തിരൂരങ്ങാടി നിയമസഭാ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താണി. പാർട്ടി കമ്മിറ്റികളോ പ്രവർത്തകരോ ആവശ്യപ്പെടാത്ത ഒരാളെ തിരൂരങ്ങാടിയിൽ സ്ഥാനാർത്ഥിയാക്കിയതിൻ്റെ മാനദണ്ഡം എന്താണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. പി.എം.എ സമീറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് രണ്ടത്താണി പരസ്യമായി രംഗത്തെത്തിയത്.

​താൻ വിമർശിക്കപ്പെടാൻ പാടില്ലാത്തവനല്ലെന്നും മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പി.കെ ഫിറോസ്, ഫൈസൽ ബാബു, ടി.പി അഷറഫലി തുടങ്ങിയ യുവനേതാക്കളുടെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്ത രണ്ടത്താണി, കെ.എം ഷാജിക്ക് വേങ്ങരയിൽ അവസരം നൽകിയതിനെയും ഉചിതമായ തീരുമാനമെന്ന് വിശേഷിപ്പിച്ചു.

​എന്നാൽ, എ.കെ ആന്റണിയും അവുക്കാദർ കുട്ടി നഹയും യു.എ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടിയിൽ, ഒരു പഞ്ചായത്തോ മുനിസിപ്പൽ കമ്മിറ്റിയോ ആവശ്യപ്പെടാത്ത പി.എം.എ സമീറിനെ കൊണ്ടുവന്നത് ചിലരുടെ വ്യക്തിപരമായ താൽപ്പര്യമാണെന്ന് അദ്ദേഹം ആരോപിച്ചു. അർഹരായവരെ അവഗണിച്ച് തങ്ങന്മാരെ കരുവാക്കി നടത്തുന്ന ഇത്തരം നീക്കങ്ങളെ ചോദ്യം ചെയ്യുന്നത് അച്ചടക്ക ലംഘനമല്ലെന്നും, പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരുടെ വികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Former MLA Abdurahiman Randathani has come out against the Muslim League candidate in Tirurangadi. He criticized the selection of PMA Sameer as candidate, stating that no party committees or workers demanded his candidacy and termed the decision as ignoring deserving candidates for personal interests.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 വാട്സ്അപ്പ് ഗ്രൂപ്പ്: ഇവിടെ ക്ലിക്ക് ചെയ്യുക

​🔵 വാട്സ്അപ്പ് ചാനൽ: ഇവിടെ ക്ലിക്ക് ചെയ്യുക

​〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp