പി.എസ്.എം.ഒ കോളേജിൽ ദേശീയ സെമിനാറിന് തുടക്കമായി; മുഖ്യപ്രഭാഷണം നടത്തി ഡോ. പി.കെ പോക്കർ



(തിരൂരങ്ങാടി): ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ ചർച്ചകൾക്ക് വേദിയൊരുക്കി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ദ്വിദിന ദേശീയ സെമിനാർ ആരംഭിച്ചു. കോളേജിലെ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗവും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും (KSHEC) സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

"Topographies of being: Human, post human and beyond" എന്ന വൈജ്ഞാനിക വിഷയത്തെ ആസ്പദമാക്കിയാണ് രണ്ട് ദിവസത്തെ സെമിനാർ.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പി.എസ്.എം.ഒ കോളേജ് മാനേജിങ് കമ്മിറ്റി ചെയർമാൻ ജനാബ് എം.കെ ബാവ ഉദ്ഘാടനം ചെയ്തു. പ്രമുഖ വാഗ്മിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഡോ. പി.കെ പോക്കർ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചും പോസ്റ്റ്-ഹ്യൂമൻ ചിന്തകളെക്കുറിച്ചും അദ്ദേഹം ഗൗരവകരമായ നിരീക്ഷണങ്ങൾ പങ്കുവെച്ചു.

​ഇംഗ്ലീഷ് വിഭാഗം മേധാവി ജസിൻ താജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി. അബ്ദുൽ സലാം സ്വാഗതം ആശംസിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരും അധ്യാപകരും വിദ്യാർത്ഥികളും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. വ്യത്യസ്ത സെഷനുകളിലായി ഇവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

Previous Post Next Post
WhatsApp