മൂന്നിയൂർ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'വോയ്‌സ് ഓഫ് ഡിസേബിൾഡ്' മൂന്നിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ വാർഷികാഘോഷവും മെന്റൽ ഹെൽത്ത് ക്യാമ്പും വെളിമുക്ക് വി.ജെ പള്ളി എ.എം.യു.പി സ്കൂളിൽ വെച്ച് നടന്നു. ചടങ്ങ് മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജൻ പത്തൂർ ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ എ.എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേറ്റ് പ്രസിഡന്റ് നാസിർ മനയിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് സൈക്കോളജിയിൽ ഭാരത് സേവ പുരസ്‌കാരം നേടിയ റാഷിദ ഫൈസൽ, ബ്ലോക്ക് പ്രസിഡന്റ് റസീന ടീച്ചർ എന്നിവരെ ആദരിച്ചു.
പ്രമുഖരുടെ സാന്നിധ്യം:
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ നസീബ ടീച്ചർ, വാർഡ് മെമ്പർമാരായ ഒ. രമണി, ഷഫീഖ് ചെറുകാവിൽ, ജാസ്മിൻ മുനീർ, മുൻ മെമ്പർ കുഞ്ഞിബാവ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
വിസ്മയമായി കലാപരിപാടികൾ:
റാഷിദ ഫൈസൽ നയിച്ച മെന്റൽ ഹെൽത്ത് ക്ലാസ് ശ്രദ്ധേയമായി. തുടർന്ന് ഭിന്നശേഷിക്കാരായ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും വി.ജെ പള്ളി സ്കൂൾ എം.ടി.പി.എ പ്രസിഡന്റ് ഖൈറുന്നീസ നയിച്ച ഗാനമേളയും സദസ്സിന് ആവേശമായി. സെക്രട്ടറി സജ്‌ന പള്ളിയാളി സ്വാഗതം പറഞ്ഞു. ജമുലൈസ് നന്ദി രേഖപ്പെടുത്തി.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്