കക്കാട് തങ്ങൾ പടിയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ്; നിർമ്മാണം 25 ദിവസത്തിനകം ആരംഭിക്കും

കക്കാട് തങ്ങൾ പടിയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ്; നിർമ്മാണം 25 ദിവസത്തിനകം ആരംഭിക്കും

ഫോട്ടോ: 1. MP അബ്ദുസമദ് സമദാനി. 2. ദേശീയ പാത ഫൂട്ട് ഓവർ ബ്രിഡ്ജ് ഫയൽ ചിത്രം.

കക്കാട്: തങ്ങൾ പടിയിൽ ദേശീയ പാതയ്ക്ക് കുറുകെ നിർമ്മിക്കുന്ന ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 25 ദിവസത്തിനകം ആരംഭിക്കുമെന്ന് നഗരസഭ 12-ാം ഡിവിഷൻ കൗൺസിലർ ഇഖ്ബാൽ കല്ലുങ്ങൽ അറിയിച്ചു. കെ.എൻ.ആർ.സി (KNRC) കമ്പനി പ്രൊജക്ട് ഡയറക്ടർ കൃഷ്ണ റെഡ്ഢിയാണ് ഇക്കാര്യം കൗൺസിലർക്ക് ഉറപ്പുനൽകിയത്.

കക്കാട് പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇതോടെ പൂവണിയുന്നത്. 2025 ഒക്ടോബർ 2-ന് പൂവൻചിനയിൽ വെച്ച് ഡോ. എം.പി അബ്ദുസമദ് സമദാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ശക്തമായ ഇടപെടലിലൂടെയാണ് പദ്ധതി പരിഗണിക്കപ്പെട്ടത്. ഇതിന്റെ തുടർച്ചയായി 2025 നവംബർ 3-ന് ദേശീയ പാത അതോറിറ്റി നിർമ്മാണത്തിനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പദ്ധതിക്കായി നിരന്തര ഇടപെടൽ നടത്തിയ എം.പിയെ നേരത്തെ കക്കാട് നിവാസികൾ ആദരിച്ചിരുന്നു.
Previous Post Next Post
WhatsApp