തിരൂരങ്ങാടി: അമൃത കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകൾ യഥാസമയം നന്നാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നാടുകാണി-പരപ്പനങ്ങാടി സംസ്ഥാന പാതയിൽ ചെമ്മാട് മുതൽ തിരൂരങ്ങാടി വരെയുള്ള ഭാഗങ്ങളിലാണ് യാത്രക്കാർ ദുരിതത്തിലായിരിക്കുന്നത്.
റോഡ് തകർന്നതുമൂലം ജനജീവിതം ദുസ്സഹമായ സാഹചര്യത്തിൽ പൊതുമരാമത്ത്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് മലപ്പുറം ജില്ലാ പ്രസിഡന്റുമായ അബ്ദുൽ റഹിം പൂക്കത്ത് തിരൂരങ്ങാടി പോലീസിൽ പരാതി നൽകി. ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം.
2024 ഡിസംബറോടെ റോഡ് ടാർ ചെയ്ത് പൂർവസ്ഥിതിയിലാക്കുമെന്ന് എം.എൽ.എയും നഗരസഭാ അധികൃതരും ഉറപ്പുനൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. ചെമ്മാട്-കരിപറമ്പ് ഭാഗങ്ങളിൽ നടത്തിയ ബി.എം പ്രവൃത്തികൾ അശാസ്ത്രീയമാണെന്നും പരാതിയുണ്ട്.
റിപ്പോർട്ട്: അബ്ദുൽ റഹിം പൂക്കത്ത്