മലപ്പുറം: ചേളാരിയിൽ പായസം തയ്യാറാക്കുന്നതിനിടെ തിളച്ച പാത്രത്തിലേക്ക് വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ (55) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ദാരുണമായ സംഭവം ഉണ്ടായത്. ബന്ധുവിന്റെ വീട്ടിലെ കല്യാണ ആവശ്യങ്ങൾക്കായി പായസം തയ്യാറാക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി പായസ പാത്രത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്