തിരൂരങ്ങാടി: ലോക കാൻസർ ദിനത്തോട അനുബന്ധിച്ച് തിരൂരങ്ങാടി നഗരസഭയുടെ നേതൃത്വത്തിൽ ഗർഭാശയ-സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. നഗരസഭയുടെ വനിതാ ക്ഷേമ പദ്ധതിയുടെ ഭാഗമായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുമായി ചേർന്നാണ് പരിപാടി നടത്തുന്നത്.
2026 ഫെബ്രുവരി 4 ബുധനാഴ്ച രാവിലെ 10:30-ന് തിരൂരങ്ങാടി നഗരസഭ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ് നടക്കുക.
നഗരസഭ ചെയർപേഴ്സൺ സി.പി. ഹബീബ ബഷീർ ഉദ്ഘാടനം നിർവ്വഹിക്കും. വൈസ് ചെയർമാൻ എം. അബ്ദുറഹിമാൻ കുട്ടി അധ്യക്ഷത വഹിക്കും. കണ്ണൂർ മലബാർ കാൻസർ സെന്റർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോ. ഹർഷ ഗംഗാധരൻ ക്ലാസിന് നേതൃത്വം നൽകും. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ചടങ്ങിൽ പങ്കെടുക്കും. ഏവർക്കും സ്വാഗതം.