മലപ്പുറം: ജില്ലയിൽ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കാൻ തീരുമാനം. ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ ജനുവരി 26-ന് നടക്കുന്ന ജില്ലാതല ആഘോഷ ചടങ്ങിൽ കായിക - ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ മുഖ്യാതിഥിയാകും.
ചടങ്ങുകൾ ഇങ്ങനെ:
- രാവിലെ 8.35: സിവില്‍ സ്റ്റേഷനിലെ യുദ്ധസ്മാരകത്തില്‍ മന്ത്രി പുഷ്പാര്‍ച്ചന നടത്തും.
- രാവിലെ 9.00: എം.എസ്.പി ഗ്രൗണ്ടില്‍ മന്ത്രി ദേശീയപതാക നിവര്‍ത്തും. തുടർന്ന് പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിക്കും.
- രാവിലെ 9.18: മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നൽകും.
പരേഡ് വിശേഷങ്ങൾ:
എം.എസ്.പി അസിസ്റ്റന്റ് കമാണ്ടന്റ് കെ.വി. രാജേഷ് പരേഡിന് നേതൃത്വം നൽകും. എം.എസ്.പി, പോലീസ്, എക്സൈസ്, വനം വകുപ്പ്, എൻ.സി.സി, സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് തുടങ്ങി 37 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും.
പ്രഭാതഭേരി:
രാവിലെ 7 മണിക്ക് സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പ്രഭാതഭേരി നടക്കും. സിവിൽ സ്റ്റേഷനിൽ നിന്ന് തുടങ്ങി എം.എസ്.പി ഗ്രൗണ്ടിൽ അവസാനിക്കുന്ന ഘോഷയാത്രയിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് ട്രോഫികൾ സമ്മാനിക്കും. പൊതുജനങ്ങൾക്ക് പരിപാടികൾ വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്