കലയും സാഹിത്യവും മനുഷ്യരെ ഒന്നിപ്പിക്കാൻ; മാപ്പിള കലാ അക്കാദമി സ്നേഹ സംഗമം പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു


തിരൂരങ്ങാടി: കലയും സാഹിത്യവും മനുഷ്യ മനസ്സുകളിൽ സ്നേഹവും സൗഹൃദവും വളർത്തുന്നതാകണമെന്നും, മനുഷ്യരെ പരസ്പരം അകറ്റാനല്ല മറിച്ച് അടുപ്പിക്കാനാണ് ഇത്തരം കൂട്ടായ്മകൾ ഉപകരിക്കേണ്ടതെന്നും മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദരിക്കൽ ചടങ്ങ്:

കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എ.കെ മുസ്തഫ, നഗരസഭ കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ട അക്കാദമി അംഗങ്ങളായ ആരിഫ വലിയാട്ട്, ചെബ വഹീദ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

​മനരിക്കൽ അഷ്‌റഫ്‌ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി മജീദ് ഹാജി, ഡോ. ഹാറൂൻ റഷീദ്, റൈഹാനത്ത് നന്നബ്ര, ഫിറോസ് ഖാൻ പരപ്പനങ്ങാടി, ഇബ്രാഹിം ചെമ്മാട്, എം.കെ അയ്യൂബ്, റഷീദ് വെള്ളിയാപുറം, കെ.പി നസീമ ടീച്ചർ, സുഹ്‌റ കൊളപ്പുറം, തൊട്ടുങ്ങൽ കരീം, അഷ്‌റഫ്‌ പരപ്പനങ്ങാടി എന്നിവർ പ്രസംഗിച്ചു.

ഗാനവിരുന്ന്:

തുടർന്ന് നുഹ ഖാസിം, പി.കെ നിസാർ ബാബു, കെ.പി അസ്‌കർ ബാബു, എം.വി റഷീദ്, ആയിഷ ഫിറോസ് എന്നിവർ ചേർന്ന് അവതരിപ്പിച്ച ഗാനവിരുന്ന് അരങ്ങേറി.

വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്

Previous Post Next Post
WhatsApp