(കാസർകോട്): കുണിയയിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം ചരിത്രത്താളുകളിൽ ഇടംപിടിക്കാൻ ഒരുങ്ങുന്നു. 33,313 പേർ പങ്കെടുക്കുന്ന ത്രിദിന പഠനക്യാമ്പിലൂടെ, ഏറ്റവും കൂടുതൽ ആളുകൾ താമസിച്ച് പങ്കെടുക്കുന്ന ക്യാമ്പ് എന്ന ഗിന്നസ് റെക്കോർഡാണ് ലക്ഷ്യമിടുന്നത്.
സമ്മേളന പരിപാടികൾ ഒറ്റനോട്ടത്തിൽ:
- ഫെബ്രുവരി 2: വൈകിട്ട് 4-ന് കോഴിക്കോട് വരക്കൽ മഖാമിൽ സിയാറത്ത്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.
- ഫെബ്രുവരി 3: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതാകകൾ തളങ്കര മാലിക് ദീനാർ മഖാമിലേക്ക്.
- ഫെബ്രുവരി 4 (ഉദ്ഘാടന ദിനം): ഉച്ചയ്ക്ക് 2.30-ന് ഘോഷയാത്ര. തുടർന്ന് ജിഫ്രി തങ്ങൾ പതാക ഉയർത്തും. വൈകിട്ട് 4-ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.ടി അബ്ദുള്ള മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും.
- ഫെബ്രുവരി 6: പഠനക്യാമ്പ് ഡോ. റാഫിഅ് രിഫാഈ (ഇറാഖ്) ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി പങ്കെടുക്കും.
- ഫെബ്രുവരി 7: കൾച്ചറൽ മീറ്റ് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. മൈത്രി സംഗമത്തിൽ മണിശങ്കർ അയ്യർ, ടി. പത്മനാഭൻ എന്നിവർ പങ്കെടുക്കും.
- ഫെബ്രുവരി 8: സനാഈ ബിരുദദാനവും സമാപന സംഗമവും.
അഞ്ച് വേദികളിലായാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ സാന്നിധ്യം സമ്മേളനത്തിന് മാറ്റുകൂട്ടും.