മലപ്പുറം, കരിപ്പൂർ വഴി പുതിയ ഹൈസ്പീഡ് റെയിൽ; തിരുവനന്തപുരം - കണ്ണൂർ വെറും 3.25 മണിക്കൂർ; 4 വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകും


തിരുവനന്തപുരം: കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള അതിവേഗ റെയിൽപാത പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ വിശദമായ രൂപരേഖ (DPR) തയ്യാറാക്കുന്നതിനായുള്ള ഓഫീസ് അടുത്ത മാസം രണ്ടാം തീയതി പ്രവർത്തനം ആരംഭിക്കും.

​ഒരു ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതി വെറും നാല് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ റെയിൽവേ കണക്റ്റിവിറ്റി ഇല്ലാത്ത മലപ്പുറം, കൊട്ടാരക്കര തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ഈ പാതയുമായി ബന്ധിപ്പിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

പ്രധാന സവിശേഷതകൾ:

  • യാത്രാസമയം: തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വെറും രണ്ടര മണിക്കൂർ. കണ്ണൂരിലേക്ക് എത്താൻ 3 മണിക്കൂർ 15 മിനിറ്റ് മാത്രം.
  • വേഗത: മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ട്രെയിനുകൾ.
  • സർവീസ്: ഓരോ അഞ്ച് മിനിറ്റിലും ട്രെയിൻ സർവീസ് ഉണ്ടാകും.
  • സൗകര്യങ്ങൾ: എട്ട് കോച്ചുകളിലായി 560 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ്, ജനറൽ കോച്ചുകൾ എന്നിവ ലഭ്യമാകും.
  • നിർമ്മാണ രീതി: ഭൂമി ഏറ്റെടുക്കൽ കുറയ്ക്കാനായി 70 ശതമാനം പാതയും തൂണുകളിലൂടെയുള്ള ഉയരപ്പാതയായും (Elevated Highway), 20 ശതമാനം തുരങ്കങ്ങളിലൂടെയുമാണ് നിർമ്മിക്കുക.

സ്റ്റേഷനുകൾ:

20 മുതൽ 25 കിലോമീറ്റർ ഇടവേളകളിലായി ആകെ 22 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം സെൻട്രൽ, എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം (പാലാരിവട്ടം ബൈപ്പാസ്), ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം, കരിപ്പൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ എന്നിവയാണ് പ്രധാന സ്റ്റേഷനുകൾ.

​കൂടുതൽ വാർത്തകൾക്ക് Karumbil Live സന്ദർശിക്കുക.

Previous Post Next Post
WhatsApp