(തിരൂരങ്ങാടി): തിരൂരങ്ങാടി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കായി മുച്ചക്ര സൈക്കിളുകൾ (ത്രീ വീലർ സ്കൂട്ടറുകൾ) വിതരണം ചെയ്തു. നഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങ് ചെയർപേഴ്സൺ സി.പി ഹബീബ ബഷീർ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ എം. അബ്ദുറഹിമാൻ കുട്ടി അധ്യക്ഷത വഹിച്ചു. അഞ്ച് ഗുണഭോക്താക്കൾക്കാണ് പദ്ധതിയിലൂടെ വാഹനം ലഭിച്ചത്. ഇത് ഭിന്നശേഷിക്കാർക്ക് വലിയ ആശ്വാസകരമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ, ഷാഹിന തിരുനിലത്ത്, വി.വി അബു, സി.പി സുഹ്റാബി, റിഫ ഫത്താഹ്, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസർ ഡോ. വിദ്യ ബാലു, സെക്രട്ടറി എം.വി റംസി ഇസ്മായിൽ, യു.കെ മുസ്ഥഫ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.