യാത്രക്കാർക്ക് ആശ്വാസമായി; 12-ാം ഡിവിഷൻ മുസ്‌ലിം ലീഗ് കമ്മിറ്റി കോൺവെക്സ് മിറർ സ്ഥാപിച്ചു
ബാക്കികയം റോഡിലെ ഡ്രൈവർമാർക്ക് കാഴ്ച മറയുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി 12-ാം ഡിവിഷൻ മുസ്‌ലിം ലീഗ് കമ്മിറ്റി കോൺവെക്സ് മിറർ സ്ഥാപിച്ചു. റോഡിലെ അപകട സാധ്യത കുറയ്ക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനും ഇത് സഹായകമാകും.
ഡിവിഷൻ കൗൺസിലർ ഇക്ബാൽ കല്ലിങ്ങൽ മിറർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുനിസിപ്പൽ മുസ്‌ലിം ലീഗ് ട്രഷറർ ഒ.സി ബഷീർ അഹമ്മദ് ബാവ, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് സലീം വടക്കൻ എന്നിവർ പങ്കെടുത്തു. കാലൊടി ഹംസ, മച്ചിഞ്ചേരി അബൂബക്കർ, കൊടപ്പന മമ്മൂട്ടി, വടക്കൻ അബ്ദുറഹ്മാൻ കുട്ടി, ഉസ്മാൻ കോഴിക്കൽ, മൊയ്‌തീൻ സാഹിബ്, അഷ്‌റഫ് തയ്യിൽ, സാദിഖ്.ഒ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.