അബുദാബിയിൽ വാഹനാപകടം, മലയാളി കുടുംബത്തിലെ മൂന്നു മക്കളടക്കം നാലു പേർ മരിച്ചു

അബുദാബിയിൽ വാഹനാപകടം, മലയാളി കുടുംബത്തിലെ മൂന്നു മക്കളടക്കം നാലു പേർ മരിച്ചു

ഗുരുതരമായി പരിക്കേറ്റ ഭാര്യ റുഖ്സാന ചികിത്സയിലാണ്.

അബുദാബിയിൽ അപകടത്തിൽപ്പെട്ട ലത്തീഫും ഭാര്യ റുഖ്സാനയും മക്കളും.

അബുദാബി- അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നു കുട്ടികൾ മരിച്ചു. കൊണ്ടോട്ടി പുളിയക്കോട് അബ്ദുൽ ലത്തീഫിന്റെ മൂന്നു മക്കളാണ് മരിച്ചത്. മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5), വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറ എന്നിവരാണ് മരിച്ചത്. അബ്ദുൽ ലത്തീഫിനും ഭാര്യ റുഖ്സാനക്കും പരിക്കുണ്ട് എന്നാണ് പ്രാഥമിക വിവരം. റുഖ്സാനയുടെ പരിക്ക് ഗുരുതരമാണ്.

ലത്തീഫിനും ഭാര്യ റുഖ്സാനക്കും ഒപ്പം അഷാസ്, അമ്മാർ, ഇസ, അസാം, അയാഷ് എന്നീ കുട്ടികളാണ് വാഹനത്തിലുണ്ടായിരുന്നു. ഇവർക്കൊപ്പമാണ് ബുഷ്റയും യാത്ര ചെയ്തിരുന്നത്. അബുദാബിയിലെ മഫ്റാഖ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. അബ്ദുൽ ലത്തീഫ് നേരത്തെ ജിദ്ദയിലും റിയാദിലും പ്രവാസിയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ
Previous Post Next Post
WhatsApp