♿ കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ: കൊടിഞ്ഞിയിൽ ആവേശം വിതറി വിളംബര ജാഥയും ഐക്യദാർഢ്യ സംഗമവും
തിരൂരങ്ങാടി: 2026 ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് മുന്നോടിയായി കൊടിഞ്ഞിയിൽ വിപുലമായ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിച്ചു. വോയ്സ് ഓഫ് ഡിസേബിൾഡ് നന്നമ്പ്ര, അകം (AKAM) സാംസ്കാരിക വേദി, കൊടിഞ്ഞിയിലെ വിവിധ ക്ലബ്ബുകൾ എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
🔹 പ്രധാന പരിപാടികൾ:
കൊടിഞ്ഞി പാലാ പാർക്ക് മുതൽ ഫാറൂഖ് നഗർ വരെ നടത്തിയ കൂട്ട ഓട്ടവും വിളംബര ജാഥയും നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് പച്ചായി മൊയ്തീൻ കുട്ടിയും പൗരപ്രമുഖൻ അക്ബർ സി.പി.യും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് അക്ബർ ഓഡിറ്റോറിയത്തിൽ നടന്ന ഐക്യദാർഢ്യ സംഗമം പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.
🔹 ചടങ്ങിലെ പ്രമുഖർ:
വാഹിദ് പാലക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസബിലിറ്റി സൗഹൃദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശാഫി പൂക്കയിൽ, മുനീർ പി.പി, ഫൈസൽ കുഴിമണ്ണിൽ, ജാഫർ പനയത്തിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. വോയ്സ് ഓഫ് ഡിസേബിൾഡ് പ്രസിഡണ്ട് നൗഷാദ് യു.വി സ്വാഗതവും സെക്രട്ടറി റസീന മുഖ്യപ്രഭാഷണവും നടത്തി. നിസാർ കൊടിഞ്ഞി ഏകോപനവും ഹബീബ് പൂഴിത്തറ നന്ദിയും രേഖപ്പെടുത്തി.
കൊടിഞ്ഞിയിലെ പൊതുസമൂഹം ഒരേമനസ്സോടെയാണ് ഭിന്നശേഷി മേളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
വാർത്തകൾക്ക്: Karumbil Live 📡