യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോഴിക്കോട് ബൈപ്പാസിൽ നാളെ മുതൽ ടോൾ പിരിവ്; നിരക്കുകളും ഇളവുകളും അറിയാം


കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ നാളെ (വ്യാഴാഴ്ച) മുതൽ ടോൾ പിരിവ് ആരംഭിക്കും. പന്തീരാങ്കാവ് ടോൾ പ്ലാസയിൽ രാവിലെ എട്ട് മണി മുതലാണ് പിരിവ് തുടങ്ങുക. ഇതിനായുള്ള എല്ലാ സംവിധാനങ്ങളും സജ്ജമായതായി ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ അറിയിച്ചു.

നിരക്കുകളും ഇളവുകളും:

  • തദ്ദേശീയർക്ക് പാസ്: ടോള്‍ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയില്‍ താമസിക്കുന്നവർക്ക് 340 രൂപയ്ക്ക് പ്രതിമാസ പാസ് ലഭിക്കും. ഇതിനായുള്ള വിതരണം ഇതിനകം ആരംഭിച്ചിട്ടുണ്ട്.
  • മടക്കയാത്ര: 24 മണിക്കൂറിനകം തിരിച്ചു വരുന്ന വാഹനങ്ങൾക്ക് ടോൾ നിരക്കിൽ 25 ശതമാനം ഇളവുണ്ടാകും.
  • കൊമേഴ്‌സ്യൽ വാഹനങ്ങൾ: കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത, നാഷണൽ പെർമിറ്റ് അല്ലാത്ത കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് 50 ശതമാനം ഇളവ് ലഭിക്കും.
  • സ്ഥിരം യാത്രക്കാർ: ഒരു മാസം 50 തവണ തുടർച്ചയായി യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് 33 ശതമാനം ഇളവുണ്ട്.
  • പ്രത്യേക പാക്കേജ്: 3000 രൂപയുടെ ഫാസ്ടാഗ് എടുക്കുന്നവർക്ക് ഒരു വർഷം 200 യാത്രകൾ നടത്താൻ സാധിക്കുന്ന പാക്കേജും ലഭ്യമാണ്.

News Desk | Karumbil Live

Previous Post Next Post
WhatsApp