'സ്ത്രീകളെ പുരുഷന്മാര്‍ക്കെതിരായ ബോംബായി ഉപയോഗിക്കുന്നത് നിര്‍ത്തണം'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ രൂക്ഷവിമർശനവുമായി രാഹുല്‍ ഈശ്വര്‍

'സ്ത്രീകളെ പുരുഷന്മാര്‍ക്കെതിരായ ബോംബായി ഉപയോഗിക്കുന്നത് നിര്‍ത്തണം'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ രൂക്ഷവിമർശനവുമായി രാഹുല്‍ ഈശ്വര്‍



തിരുവനന്തപുരം: ബലാത്സംഗ പരാതിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി രാഹുല്‍ ഈശ്വര്‍. അറസ്റ്റ് പോലീസ് സംവിധാനത്തിന്റെ ദുരുപയോഗമാണെന്നും സ്ത്രീകളെ പുരുഷന്മാർക്കെതിരായ ആയുധമായി ഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആദ്യ രണ്ട് പരാതികൾ കോടതിയുടെ സംശയത്തിന് ഇടയാക്കിയപ്പോൾ, അവ രണ്ടും കൂട്ടിച്ചേർത്താണ് ഇപ്പോൾ മൂന്നാമതൊരു പരാതി ഉണ്ടാക്കിയിരിക്കുന്നതെന്ന് രാഹുൽ ഈശ്വർ ആരോപിച്ചു. പുതിയ കേസിൽ സാമ്പത്തിക ചൂഷണം കൂടി ഉൾപ്പെടുത്തി കേസ് ബലപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുലിനെതിരെ വ്യാജ പോക്‌സോ കേസ് വരെ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ:
"മാധ്യമശ്രദ്ധ നേടാൻ ആർക്കെതിരെയും വ്യാജ പീഡന പരാതികൾ നൽകാവുന്ന അവസ്ഥയാണ്. പോലീസ് പറയുന്ന വ്യാജ കഥകൾ മാധ്യമങ്ങൾ അതേപടി വിശ്വസിക്കരുത്. സ്ത്രീകളെ പുരുഷന്മാർക്കെതിരായ 'ബോംബായി' ഉപയോഗിക്കുന്നത് നാടിന് ആപത്താണ്. ആരു ഭരിച്ചാലും ഇത്തരം വേട്ടയാടലുകൾ അവസാനിപ്പിക്കണം."
രാഹുൽ മാങ്കൂട്ടത്തിലിനെ കുടുക്കിയത് വിജയമായി ആഘോഷിക്കരുതെന്നും, നാളെ അദ്ദേഹം യഥാർത്ഥത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പൂർണ്ണമായും തള്ളിപ്പറയുമെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.
Previous Post Next Post
WhatsApp