തിരൂരങ്ങാടി: രാജ്യത്തിന്റെ അതിർത്തി കാക്കാൻ ബി.എസ്.എഫിലേക്ക് (BSF) തിരഞ്ഞെടുക്കപ്പെട്ട തിരൂരങ്ങാടി താഴെ ചിന സ്വദേശി സൈനുൽ ആബിദീനെ പി.ഡി.പി താഴെചിന കമ്മറ്റി ആദരിച്ചു. ഇല്ലിക്കൽ അബ്‌ദുൽ ഹമീദിന്റെ മകനായ സൈനുൽ ആബിദീൻ രാഷ്ട്ര സേവനത്തിന്റെ പുതിയ പാതയിലേക്ക് ചുവടുവെക്കുന്നത് നാടിനാകെ അഭിമാനമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ഇല്ലിക്കൽ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ പി.ഡി.പി തിരൂരങ്ങാടി മുനിസിപ്പൽ പ്രസിഡന്റ് യാസീൻ തിരൂരങ്ങാടി സൈനുൽ ആബിദീന് മൊമെന്റോ നൽകി ആദരിച്ചു. ഭാരവാഹികൾ അദ്ദേഹത്തിനും കുടുംബത്തിനും പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്നത്തെ യുവതലമുറയ്ക്ക് സൈനുൽ ആബിദീന്റെ വിജയം വലിയ മാതൃകയാണെന്ന് യോഗം വിലയിരുത്തി.
ചടങ്ങിൽ ഇർഷാദ് കൂളത്ത്, നാസർ വി.പി, ബാപ്പു തടത്തിൽ, ഹാറൂൻ എന്നിവർ പങ്കെടുത്തു.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്