കെ.എ.ടി.എഫ് മലപ്പുറം ജില്ലാ കൗൺസിൽ സമാപിച്ചു; എൻ.ടി ഹമീദലി പ്രസിഡന്റ്, എം.പി ഫസൽ ജനറൽ സെക്രട്ടറി


തിരൂരങ്ങാടി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) മലപ്പുറം ജില്ലാ സമ്പൂർണ്ണ കൗൺസിൽ യോഗം ചെമ്മാട് സി.എച്ച് സൗധത്തിൽ സമാപിച്ചു. യോഗത്തിൽ 2026–27 വർഷത്തേക്കുള്ള പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി ഫൈസൽ ആലപ്പുഴ മാസ്റ്റർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

പ്രധാന ഭാരവാഹികൾ:

  • പ്രസിഡന്റ്: എൻ.ടി. ഹമീദലി (അരീക്കോട്)
  • ജനറൽ സെക്രട്ടറി: എം.പി. ഫസൽ ഇളയൂർ (മലപ്പുറം)
  • ട്രഷറർ: ഇസ്ഹാഖ് കാരാട്ട് (തിരൂർ)

മറ്റ് ഭാരവാഹികൾ:

  • സീനിയർ വൈസ് പ്രസിഡന്റ്: കെ.എം. ശാഫി (കിഴിശ്ശേരി)
  • ഓർഗനൈസിംഗ് സെക്രട്ടറി: ലത്തീഫ് മംഗലശ്ശേരി (കൊണ്ടോട്ടി)
  • ഹെഡ്‌ക്വാർട്ടേഴ്‌സ് സെക്രട്ടറി: ഉമ്മർ ടി. (മങ്കട)

വൈസ് പ്രസിഡന്റുമാർ:

കെ.എ. അനീസ് (എടപ്പാൾ), മുനീർ താനാളൂർ (പരപ്പനങ്ങാടി), ഷബീർ മുള്ളമ്പാറ (മഞ്ചേരി), എൻ. അൻവർ സാദത്ത് (കുറ്റിപ്പുറം), എ.പി. സുബൈർ മുഹ്സിൻ (മങ്കട), ഫൈസൽ ഷാനവാസ് എ.പി. (പെരിന്തൽമണ്ണ).

സെക്രട്ടറിമാർ:

ഷറഫുദ്ധീൻ ഹസൻ (താനൂർ), കെ. ശലബി അഹമ്മദ് (കൊണ്ടോട്ടി), എം.എൻ. റഫീഖ് (മലപ്പുറം), എം.പി. മൻസൂർ (വേങ്ങര), ഒ. ഹാരിസ് (വണ്ടൂർ), എം.പി. ബുഷറ (താനൂർ).

എക്സിക്യൂട്ടീവ് അംഗങ്ങൾ:

എൻ. നജ്മുദ്ദീൻ, ശിഹാബ് കഴുങ്ങിൽ, സിദ്ദീഖലി കെ.എച്ച്, അസ്ക്കറലി കെ, എ. കരീമുള്ള, ഫൈസൽ ബാബു കെ.പി.

ഓഡിറ്റർമാർ:

മഹ്റൂഫ് എം, അബ്ദുള്ള എം, ഖാലിദ് സി.

വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്




Previous Post Next Post
WhatsApp