സ്വർണ്ണവിലയിൽ ചരിത്ര കുതിപ്പ്; ഒറ്റ ദിവസം കൊണ്ട് പവന് കൂടിയത് 5,480 രൂപ


(കൊച്ചി): സംസ്ഥാനത്തെ സ്വർണ്ണ വിപണിയിൽ ഞെട്ടിക്കുന്ന വിലവർദ്ധന. ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന വർദ്ധനവാണ് ഇന്ന് (ചൊവ്വ) രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 5,480 രൂപയാണ് ഇന്ന് മാത്രം വർദ്ധിച്ചത്.

വർദ്ധനവ് ഇങ്ങനെ:

ഇന്ന് രാവിലെ വിപണി തുറന്നപ്പോൾ തന്നെ പവന് 3,680 രൂപയുടെ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും വില കൂടുകയായിരുന്നു. ഉച്ചയ്ക്ക് 1,800 രൂപ കൂടി വർദ്ധിച്ചതോടെയാണ് ഇന്നത്തെ ആകെ വർദ്ധനവ് 5,480 രൂപയിൽ എത്തിയത്.

​റോക്കറ്റ് വേഗത്തിലുള്ള ഈ കുതിപ്പ് വിവാഹ പാർട്ടികൾക്കും സാധാരണക്കാർക്കും കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഗോള വിപണിയിലുണ്ടായ മാറ്റങ്ങളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന് ഡിമാൻഡ് കൂടിയതുമാണ് വില കുതിച്ചുയരാൻ കാരണമെന്നാണ് വിലയിരുത്തൽ.

Previous Post Next Post
WhatsApp