കുറ്റാളൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ദേഹത്തിലൂടെ കാർ കയറിയിറങ്ങി ദാരുണാന്ത്യം
ഊരകം: കുറ്റാളൂർ എം.എൽ.എ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 18-കാരി മരിച്ചു. ഫാത്തിമ ജുനൈന (18) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെ പഞ്ചായത്ത് കിണറിന് സമീപമാണ് അപകടം നടന്നത്.
വേങ്ങര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഫാത്തിമയുടെ ശരീരത്തിലൂടെ, തൊട്ടുപിന്നാലെ വന്ന കാർ കയറിയിറങ്ങുകയായിരുന്നു. യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ബൈക്കോടിച്ചിരുന്ന ചെമ്മാട് കുമ്പൻകടവ് സ്വദേശി ഉസൈൻ പി.പി യെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ഇദ്ദേഹം തലയ്ക്ക് ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു.