തിരൂരങ്ങാടി: കാച്ചടി പി.എം.എസ്.എ എൽ.പി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിയുന്നു. ജനുവരി 31, ഫെബ്രുവരി 1 തീയതികളിലായി സ്കൂൾ ക്യാമ്പസിൽ വെച്ച് വിപുലമായ പരിപാടികളോടെയാണ് ജൂബിലി ആഘോഷിക്കുന്നത്.
ഈ ചരിത്ര നിമിഷത്തിൽ, സ്കൂളിന്റെ പഴയകാല സ്മരണകളുമായി എത്തുന്ന പൂർവ്വ വിദ്യാർത്ഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കാൻ പ്രത്യേക അവസരം ഒരുക്കുന്നു. ഗാനം, നൃത്തം, നാടകം, മിമിക്രി തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആഘോഷവേളയിൽ വേദിയൊരുക്കും.
രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ?
പരിപാടികളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള പൂർവ്വ വിദ്യാർത്ഥികൾ ജനുവരി 18-ന് മുൻപായി പേര് വിവരം നൽകണം.
വാട്‌സാപ്പിൽ രജിസ്റ്റർ ചെയ്യാൻ: 8139004629
(പരിപാടിയുടെ പേര്, പങ്കെടുക്കുന്നവരുടെ പേര് എന്നിവ വാട്‌സാപ്പിൽ അയക്കുക)
സ്വന്തം വിദ്യാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കാളികളാകാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റി അറിയിച്ചു.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്