മലപ്പുറത്ത് 16-കാരി കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് കൈകൾ കെട്ടിയ നിലയിൽ, പ്രായപൂർത്തിയാകാത്ത സുഹൃത്ത് കസ്റ്റഡിയിൽ



മലപ്പുറം: നാടിനെ ഞെട്ടിച്ച സംഭവത്തിൽ തൊടിയ പുലത്ത് 16-കാരിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പുള്ളിപ്പാടം കുറ്റിക്കാട്ടിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം ഇങ്ങനെ:

ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദാരുണമായ കൊലപാതക വിവരം പുറത്തറിയുന്നത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ സ്കൂൾ യൂണിഫോമിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

പ്രതി പിടിയിൽ:

സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് വൺ വിദ്യാർത്ഥിയായ 16-കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംശയം തോന്നി പോലീസ് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റസമ്മതം നടത്തുകയും മൃതദേഹം കിടക്കുന്ന സ്ഥലം കാണിച്ചു കൊടുക്കുകയുമായിരുന്നു.

​കഴുത്ത് ഞരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായും പ്രതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്

Previous Post Next Post
WhatsApp