കോഴിച്ചെന: കോഴിച്ചെന തണൽ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ക്ലാരി കുളമ്പിൽപ്പാറ 'യൂണിറ്റി' (എ കൗൺസിൽ ഫോർ സ്പോർട്‌സ് സോഷ്യൽ ആൻഡ് കൾച്ചറൽ ആക്‌ടിവിറ്റീസ്). യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സമാഹരിച്ച തുക പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തംഗം ജസ്‌ന ടീച്ചർ തണൽ ഭാരവാഹികൾക്ക് കൈമാറി.
ചടങ്ങിൽ യൂണിറ്റി രക്ഷാധികാരി മുണ്ടശ്ശേരി അബ്ദുൽ സലാം റിപ്പോർട്ട് സമർപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രാദേശിക കൂട്ടായ്മകൾ വഹിക്കുന്ന പങ്കിന്റെ മികച്ച ഉദാഹരണമായി ഈ ചടങ്ങ് മാറി.
പങ്കെടുത്തവർ:
തണൽ ഭാരവാഹികളായ ഏറിയാടൻ നാസർ, കാട്ടുകുളത്ത് ഉസ്മാൻ, പുളിക്കലകത്ത് അഷ്‌റഫ്, സൈതാലിക്കുട്ടി എന്നിവരും, യൂണിറ്റി പ്രവർത്തകരായ പറമ്പാട്ട് അഷ്‌റഫ്, ചോലയിൽ സ്വാലിഹ്, വി.പി. സിനേഷ്, പറമ്പാട്ട് അബ്ദുറഹിമാൻ, പി.എം. മുഹമ്മദ് ഷംസീർ, എം. മുഹമ്മദ് സ്വാലിഹ്, കെ. റഹീം, സി.കെ. മജീദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്