കണ്ണൂർ: യുവാവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സോഷ്യൽ മീഡിയ വിചാരണ കേസിൽ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ കൂടുതൽ തെളിവുകളും പരാതികളും. ഷിംജിത പകർത്തിയ വീഡിയോയിൽ തന്റെ മുഖം അനാവശ്യമായി പ്രചരിപ്പിച്ചു എന്നാരോപിച്ച് ബസിലുണ്ടായിരുന്ന മറ്റൊരു പെൺകുട്ടി കണ്ണൂർ പോലീസിൽ പരാതി നൽകി. ഈ മാസം 17-നാണ് പരാതി നൽകിയത്. ദീപകിന്റെ ബന്ധു സനീഷ് വിവരാവകാശ നിയമപ്രകാരം ഈ പരാതിയുടെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
റിമാൻഡ് റിപ്പോർട്ടിലെ നിർണ്ണായക വിവരങ്ങൾ:
കേസിൽ ദീപകിന്റെ നിരപരാധിത്വം തെളിയിക്കുന്ന വിവരങ്ങളാണ് ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.
- സിസിടിവി ദൃശ്യങ്ങൾ: ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഇരുവരും സാധാരണ നിലയിലാണ് ബസിൽ നിന്ന് ഇറങ്ങിപ്പോയത്.
- ജീവനക്കാരുടെ മൊഴി: ദീപകിന്റെ ഭാഗത്തുനിന്ന് ശല്യപ്പെടുത്തലുകളോ മോശം പെരുമാറ്റമോ ഉണ്ടായിട്ടില്ലെന്ന് ബസ് ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്.
- സോഷ്യൽ മീഡിയ: മരിച്ച ദീപകിനെ ഉൾപ്പെടുത്തി ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ പകർത്തിയത്. ഇത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴി പ്രചരിപ്പിക്കുകയായിരുന്നു.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്