കൊളപ്പുറം: എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. പുകയുർ മിൽമ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ഉള്ളാടൻ സഹിർ അലിയുടെ ഭാര്യ നൗഫിയ (33) ആണ് മരിച്ചത്.
കക്കാടംപുറം ഊക്കത്ത് പള്ളിക്ക് മുൻവശം വെച്ചായിരുന്നു അപകടം. നൗഫിയ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തുടർനടപടികൾക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.