പി എസ് എം ഒ കോളേജിൽ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്; നിദാൽ അഹമ്മദിന് ഒന്നാം സ്ഥാനം
തിരൂരങ്ങാടി: പി എസ് എം ഒ കോളേജ് ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് കോളേജ് തല മത്സരം സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന മത്സരത്തിൽ വിവിധ ഡിപ്പാർട്മെന്റുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.
വാശിയേറിയ മത്സരത്തിൽ ഇക്കണോമിക്സ് ഡിപ്പാർട്മെന്റ് ഒന്നാം വർഷ വിദ്യാർത്ഥി നിദാൽ അഹമ്മദ് കെ.ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രണവ് പ്രകാശ് (ബോട്ടണി), വാജിദ് കെ.സി (സുവോളജി), മുഹമ്മദ് ഫഹദ് (ഇക്കണോമിക്സ്) എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടി. വിജയികളായ നാല് പേരും ജില്ലാ തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. നിസാമുദീൻ, ക്വിസ് ക്ലബ് നോഡൽ ഓഫീസർ എം. സലീന, സ്റ്റുഡന്റ് കോർഡിനേറ്റർമാരായ സഫീദ കെ, ഫിദ അൻവർ, കൃഷ്ണ പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
News Desk | Karumbil Live