കെഎംസിസി കരിമ്പിൽ പ്രവാസി കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം; ഹംസക്കോയ കെ.കെ പ്രസിഡന്റ്



കെഎംസിസി കരിമ്പിൽ പ്രവാസി കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം; ഹംസക്കോയ കെ.കെ പ്രസിഡന്റ്


തിരൂരങ്ങാടി: കെഎംസിസി കരിമ്പിൽ പ്രവാസി കൂട്ടായ്മയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ (2026-2028) തിരഞ്ഞെടുത്തു. തിരൂർ നൂറ് ലേക്ക് പാർക്കിൽ വെച്ച് നടന്ന സംഘടനയുടെ ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.

 അഡ്വൈസറി ബോർഡ് അംഗം സി.വി അബ്ദുറഹ്മാൻ ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ്: ഹംസക്കോയ കെ.കെ
സെക്രട്ടറി: യാക്കൂബ് കെ.പി
ട്രഷറർ: യൂസഫ് മുക്കാൻ

മറ്റു സഹ ഭാരവാഹികളെ വരും ദിവസങ്ങളിൽ തിരഞ്ഞെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയ കമ്മിറ്റി അംഗങ്ങളും അഡ്വൈസറി ബോർഡ് പ്രതിനിധികളും ചേർന്ന് നടത്തുന്ന ചർച്ചകൾക്ക് ശേഷമായിരിക്കും ബാക്കിയുള്ള ഭാരവാഹികളെ പ്രഖ്യാപിക്കുക.
Previous Post Next Post
WhatsApp