വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൻ; മമ്മൂട്ടിക്ക് പത്മഭൂഷൻ; 2026-ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: 2026-ലെ പത്മ പുരസ്കാരങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. കേരളത്തിന് അഭിമാനമായി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൻ ലഭിച്ചു. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് പത്മഭൂഷൻ ബഹുമതിയും ലഭിച്ചു.
അഞ്ച് പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ എന്നിങ്ങനെ 131 പുരസ്കാരങ്ങളാണ് ഈ വർഷം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാന പുരസ്കാരങ്ങൾ:
🎖️ പത്മവിഭൂഷൻ:
- വി.എസ്. അച്യുതാനന്ദൻ (പൊതുപ്രവർത്തനം)
- ജസ്റ്റിസ് കെ.ടി. തോമസ് (മുൻ സുപ്രീം കോടതി ജഡ്ജി)
- ധർമ്മേന്ദ്ര സിംഗ് ഡിയോൾ (സിനിമ - മരണാനന്തരം)
- എൻ. രാജം (ഹിന്ദുസ്ഥാനി സംഗീതം)
- പി. നാരായണൻ (സാഹിത്യം)
🎖️ പത്മഭൂഷൻ:
- മമ്മൂട്ടി (സിനിമ)
- വെള്ളാപ്പള്ളി നടേശൻ (സാമൂഹ്യ സേവനം)
- വിജയ് അമൃതരാജ് (കായികം)
- അൽക യാഗ്നിക് (ഗായിക)
- ഉദയ് കൊട്ടക് (വ്യവസായം)
- ഭഗത് സിംഗ് കോഷ്യാരി (മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി)
- പിയൂഷ് പാണ്ഡെ (പരസ്യം - മരണാനന്തരം)
കല, സാഹിത്യം, കായികം, പൊതുപ്രവർത്തനം തുടങ്ങിയ മേഖലകളിലെ നിരവധി പ്രമുഖർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.