കൊല്ലം: കൊല്ലം സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) സെന്ററിലെ രണ്ട് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളായ പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ് മരിച്ചത്.
സംഭവം ഇങ്ങനെ:
ഇന്ന് രാവിലെ പതിവ് കായിക പരിശീലനത്തിനായി വാർഡനും മറ്റ് വിദ്യാർത്ഥികളും ഇവരെ വിളിക്കാൻ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് ഇരുവരേയും രണ്ട് ഫാനുകളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അന്വേഷണം ആരംഭിച്ചു:
സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലർച്ചെ രണ്ട് മണി വരെ ഇരുവരെയും സഹപാഠികൾ കണ്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. മരണകാരണം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്